SHORT STORIES

-ഒരു നക്സലൈറ്റ് ഉണ്ടാവുന്നു                              varghese                                     

 നിരുപം ബോസ് അന്ന് നേരത്തെ തന്നെ വീട്ടില്‍ നിന്നും ഇറങ്ങി.അരാഷ്ട്രീയ വാദം സമൂഹത്തില്‍ ആഴ്ന്നിറങ്ങുന്ന ഈ കാലത്ത് തന്നെ പോലെയുള്ളവര്‍ക്ക് ഏറെ ചെയ്യാനുണ്ടെന്നു അവനറിയാം. ഇന്ന് പാര്‍ട്ടി അവനു കൊടുത്തിരിക്കുന്ന ചുമതലയും അതുമായി ബന്ധപ്പെട്ടതാണ്. താന്‍ പഠിച്ച കോളേജില്‍ സംഖടനാസ്വാതന്ത്ര്യം വിദ്യാര്തികള്‍ക്ക് ഇനിമുതല്‍ നല്‍കേണ്ടതില്ലാ എന്നാണു പുതിയ മാനേജുമെന്റിന്റെ തീരുമാനം. അതിനെതിരെ വിദ്യാര്‍ത്ഥികളെ അണിനിരത്തേണ്ട ചുമതല നിരുപമിനാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. വിദ്യാര്തികളോട് രാവിലെ 8 മണിക്ക് സമീപത്തുള്ള പാര്‍ട്ടി ഓഫീസില്‍ ഒതുകൂടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ സമയം 8 .15 ആയിരിക്കുന്നു. ഇനിയും ഏകദേശം 20 മിനുട്ട് ദൂരം നടന്നാലേ ഓഫീസില്‍ എത്തുകയുള്ളൂ. ബഹുരാഷ്ട്ര കുത്തകകളെ അകറ്റി നിര്‍ത്താനുള്ള പാര്‍ട്ടി നിര്‍ദേശത്തിന്റെ ഭാഗമായി മൊബൈല്‍ ഫോണ്കളൊന്നും അവന്‍ ഉപയോഗിക്കാറില്ല. ഉണ്ടായിരുന്നെങ്കില്‍ അവരെ വിളിച്ചു വിവരം അന്വേഷികാംആയിരുന്നു എന്ന് അവനു തോന്നി.
തെരുവ് സാധാരണ പോലെ സജീവമായിട്ടില്ല. ഇന്നലെ തീവ്ര ഇടതുപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിരുന്ന ബന്ദില്‍ നിന്നും നാട് മുക്തമായിട്ടില്ല. ചുമരുകളില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ പോസ്ടരുകള്‍ അവരുടെ നേതാവായ സ്ത്രീയുടെ പടതോടെ നിറഞ്ഞു നില്‍ക്കുന്നു. ദിനം പ്രതി തന്‍റെ പാര്‍ട്ടിയുടെ ശക്തി ക്ഷയിച്ചു വരികയാണോ എന്ന് നിരുപം സംശയിച്ചു.
                                                 ഓഫീസില്‍ എത്തിയപ്പോള്‍ സമയം 8 .45 ആയിരിക്കുന്നു. പത്തോ പതിനഞ്ചോ ചെറുപ്പക്കാര്‍ എത്തിയിട്ടുണ്ട്. അവരില്‍ പലരും സമൂഹത്തിലെ ഉന്നതരുടെ മക്കളാണ്. കോളേജില്‍ ന്നാലാളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ മാത്രം സംഗടനയില്‍ ചേര്‍ന്നവര്‍. അവരോടെ പുതലമുരക്ക് ഉണ്ടാവേണ്ട രാഷ്ട്രീയ അവബോധത്തെ കുറിച്ച് എത്ര പറഞ്ഞാലും കാര്യമില്ലെന്ന് തോന്നി. എങ്കിലും എതാനും സമയം നിരുപം അവരോടു സംസാരിച്ചു. അതിനുശേഷം എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയാനുള്ള നേരമായെന്നു സൂചിപിച്ചു കൊണ്ട് ചര്‍ച്ച തുടങ്ങാന്‍ വന്നിരിക്കുന്നവരോട് നിരുപം ആവശ്യപ്പെട്ടു.സമര പരിപാടികളെ കുറിച്ചൊന്നും അവര്ക് പറയാനുണ്ടായിരുന്നില്ല. അതിനിടയിലാണ് മുന്‍നിരയിലെ കസേരയിലിരുന്ന ചന്ദ്രദാസ് ഒരു സംശയം ചോദിക്കാന്‍ എണീറ്റത്. ചുമരില്‍ തൂങ്ങുന്ന ഫോട്ടോ ചൂണ്ടികാട്ടി “ആ പട്ടാലക്കരനാരാ..? എന്നായിരുന്നു അയാളുടെ ചോദ്യം. ചുമരിലേക്കു നോക്കിയാ നിരുപം ഞെട്ടിപ്പോയി. ധീര വിപ്ലവകാരി ഭഗത് സിംഗിന്റെ ഫോട്ടോ ചൂണ്ടികാടിയാണ് അയാളുടെ ചോദ്യം. ബ്രിട്ടീഷ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബോംബ്‌ എറിഞ്ഞു ഇന്കുഇലാബ് സിന്ദാബാദ് എന്ന് വിളിച്ചു പറഞ്ഞ ഭഗത്ത്സിങ്ങിനെപോലും അറിയാതവരാന് വിപ്ലവ പാര്‍ട്ടിയുടെ പുതുതലമുറ എന്നോര്‍ത്ത് നിരുപം ലജ്ജിച്ചു. അയാളോട് വായില്‍ തോന്നിയ രണ്ടു ചീത്ത പറഞ്ഞു നിരുപം പുറത്തിറങ്ങി. എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയായിരുന്നിട്ടുകൂടി നിരുപം വിയര്‍ക്കുന്നുണ്ടായിരുന്നു.
പുറത്തിറങ്ങിയപ്പോള്‍ ലോക്കല്‍ സെക്രട്ടറി സത്യേന്ദ്രനാഥ് ബാനര്‍ജി നില്‍ക്കുന്നു. തെറിയഭിഷേകം കൊണ്ടാണ് സഖാവ് സത്യേന്ദ്രനാഥ് നിരുപമിനെ സ്വീകരിച്ചത്. ചന്ദ്രദാസ് സമൂഹത്തിലെ ഒരു പ്രമുഖന്റെ മകനാണത്രെ. അയാളുടെ ചിലവിലാണ് ആപ്പീസ് എയര്‍ കണ്ടീഷന്‍ ചെയ്തത്. അയാളെ പിണക്കിയത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും നിരുപം മാപ്പ് പറയണമെന്നും സത്യേന്ദ്രനാഥ് ആവശ്യപ്പെട്ടു.പക്ഷെ ആത്മാഭിമാനിയായ നിരുപം അതംഗീകരിക്കാന്‍ ഒരുക്കമായിരുന്നില്ല.അയാള്‍ ആപ്പീസ് വിട്ടു പുറത്തിറങ്ങി.
                                                    തൊട്ടടുത്തുള്ള എതിര്പാര്‍ത്ടിയുടെ ആപ്പീസില്‍ ഒരു മീറ്റിംഗ് നടക്കുകയാണ്. ഒരു വലിയ ആള്‍കൂട്ടം തന്നെയുണ്ട്‌. ഒക്കെയും കര്‍ഷകര്‍.. പാവപെട്ടവര്‍.. ഇവരെല്ലാവരും ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ തന്‍റെ പാര്‍ട്ടിയുടെ കൂടെ നിന്നവരാണെന്ന് നിരുപം ഓര്‍ത്തു. ഇവരുടെ ആപ്പീസ് ഒരു ഒലമെഞ്ഞ കെട്ടിടമാണ്. എങ്കിലും മുപ്പതു വര്‍ഷകാലത്തെ ഭരണം കൊണ്ട് തന്‍റെ പാര്‍ട്ടി നേടിയ പനതെക്കാലേറെ വലുതാണ്‌ ഈ പാവപ്പെട്ടവരെങ്കിലും സമൂഹത്തെ അറിയുന്നവരുടെ പിന്തുണ എന്ന് നിരുപമിന് തോന്നി.
                                                  നിരാശ കൊണ്ട് തലകുനിച്ചാണ് നിരുപം വീട്ടിലേക്കു കയറി ചെന്നത്. വൃദ്ധരായ അച്ഛനും അമ്മയും വീട്ടിനു മുന്‍പില്‍ തളര്‍ന്നിരിക്കുന്നു. പഴയ കരുത്തുറ്റ പാര്‍ട്ടി പ്രവര്തകനായ അച്ഛനെ നിരുപം ഇതുവരെ അങ്ങിനെ കണ്ടിട്ടില്ല. നിരുപമിനെ കണ്ട അദ്ദേഹം ഒരെഴുത്ത് മകന് നേരെ നീട്ടി. അത് വായിച്ച നിരുപമിന്റെ മനസ്സില്‍ മറ്റെന്തിനെകാലുമേരെ താന്‍ സ്നേഹിച്ച പ്രസ്ഥാനത്തിന്റെ അതപധനമാണ് വിഷമിപ്പിച്ചത്. പാവപ്പെട്ട തന്‍റെ കരഷക കുടുംബത്തിന്റെ ഭൂമി ഒരു ഭാഹുരാഷ്ട്ര കമ്പനിക്ക് പുതിയ കാര്‍ പ്ലാന്റ് നിര്‍മ്മിക്കാനുള്ള ഭൂമിയിലേക്ക്‌ മുതല്‍ കൂട്ടുന്നതായും നിരുപമിനെ പ്രസ്തുത കമ്പനിയില്‍ ഹെല്പരായി നിയമിക്കുന്നതായും പുറത്തു ബൈ ഓര്‍ഡര്‍ എന്നെഴുതിയ കത്ത് പറയുന്നു. കര്‍ഷക വൃത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ആ കുടുംബത്തിനു താങ്ങാവുന്നതിലേറെ ആയിരുന്നു ആ വാര്‍ത്ത.
                                            രണ്ടു മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളില്‍ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു.
                                            “ലാല്‍ ഘട്ട് മേഖലയില്‍ നക്സലൈറ്റ് കലാപം കതിപടരുന്നു,

                                               മുഖ്യ ആസൂത്രകന്‍ നിരുപം ബോസിനെ പോലിസ് തിരയുന്നു.”
by,
jaisreekumar.v
                                             

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s