ETHNOGRAPHIC DIARY

ജൂണ്‍ 16 , 2010
ഇന്ന് എന്‍റെ ഇന്റെര്‍ന്ഷിപ് പ്രോഗ്രാമിന്റെ ഫീല്‍ഡ് വര്‍ക്ക് ആരംഭിക്കുകയാണ്. വ്യ്കീട്ടു നാല് മണിയോടെ സഹായിക്കാമെന്നെറ്റിട്ടുള്ള നാരായണന്‍ മാഷുടെ വീട്ടിലെത്തി. പഠിക്കാന്‍ ഉദ്ദേശിക്കുന്ന ചോലനായ്കര്‍ താമസിക്കുന്ന അലക്കല്‍ കോളനിയിലെ ബദല്‍ സ്കൂള്‍ അധ്യാപകനാണ് നാരായണന്‍ മാഷ്‌.14 km നാട്ടില്‍ നിന്നും വിട്ടു കാടിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന സ്കൂളില്‍ ദിവസവും പോയി അധ്യയനം നടത്തിവരുന്ന ആളാണ്‌ നാരായണന്‍ മാഷ്. മാഷുമായി ചോലനായ്കര്‍ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. എന്‍റെ കൂടെ മദിരാശി സര്‍വകലാ ശാലയിലെ സഹപാഠിയും സുഹൃത്തുമായ നിസാരുമുണ്ട്. ഞങ്ങള്‍ രണ്ടു പേരും ഇന്ന് രാത്രി തൊട്ടടുത്തുള്ള പട്ടണമായ വഴിക്കടവില്‍ ഒരു ലോഡ്ജില്‍ റൂമെടുത്തു തങ്ങുവാന്‍ തീരുമാനിച്ചു. നാളെ രാവിലെ മാത്രമേ കോളനിയിലേക്കുള്ള യാത്ര സാധ്യമാവുകയുള്ളൂ.

ജൂണ്‍ 17 , 2010
രാവിലെ അഞ്ചു മണിക്കേ എണീറ്റ്‌ തയ്യാറായി. അടുത്തുള്ള ചായക്കടയില്‍ നിന്നും ലഘു ഭക്ഷണവും കഴിച്ചു ഞങ്ങള്‍ വനാന്തരതിലെക്കുള്ള യാത്ര തുടങ്ങി. ആനമറി ചെക്ക്‌ പോസ്ടിനടുത്തു പറഞ്ഞ പ്രകാരം മണിമാഷും[നാരായണന്‍] എത്തിച്ചേര്‍ന്നിരുന്നു. വനതിലെക്കുള്ള യാത്രാ മദ്ധ്യേ ഇതിനകം 14 തവണയാണ് ആന ആക്രമിക്കാന്‍ ശ്രമിച്ചതത്രേ. ഓരോ തവണയും ആയുസ്സിന്റെ പിന്‍ബലം ഒന്നുകൊണ്ടു മാത്രം രക്ഷപ്പെടുന്ന കഥകള്‍ കേള്‍ക്കുമ്പോള്‍ ചെറിയ ഒരു ഭയം ഞങ്ങള്‍ക്കും ഇല്ലാതില്ല. ആറരയോടെ മണി മാഷിന്റെ സ്ഥിരം സഹയാത്രികരായ പ്ലാന്റെഷന്‍ ജോലിക്കാരും എത്തിച്ചേര്‍ന്നു. ഇനി യാത്ര ആരംഭിക്കാം. മനോഹരമായ പ്രകൃതി ദ്രിശ്യങ്ങളാല്‍ സമ്പന്നമായിരുന്നു യാത്രയെങ്കിലും ഏതുനിമിഷവും ഒരു കാട്ടാനയുടെ ആക്രമണവും പ്രതീക്ഷിച്ചാണ് ഞങ്ങള്‍ നടന്നത്. വഴിനീളെ കാട്ടാനകള്‍ നശിപ്പിച്ച മരങ്ങളും മണ്ണില്‍ കൊമ്പുകലാഴ്ത്തിയ പാടുകളും കാണാം. രണ്ടു മണിക്കൂര്‍ നേരത്തെ വനാന്തരതിലൂടെയുള്ള യാത്രക്ക് ശേഷം ഞങ്ങള്‍ കേരള സര്‍കാരിന്റെ കീഴിലുള്ള പ്ലാന്റെഷന്‍ കോര്പരെശന്റെ തോട്ടത്തില്‍ എത്തിച്ചേര്‍ന്നു. ഇവിടെ ഒരു കാന്റീനും പ്രവര്‍ത്തിക്കുന്നുണ്ട്. അളക്കല്‍ കോളനിയില്‍ എത്തിച്ചേരാന്‍ വീണ്ടും ഒരു ഒന്നര മണിക്കൂര്‍ നേരത്തെ യാത്ര കൂടി വേണ്ടി വന്നു. ഒന്‍പതു മണിയോടെയാണ് അളക്കല്‍ കോളനിയില്‍ എത്തിയത്. 32 -ഓളം ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഞങ്ങള്‍ രണ്ടു പേരെയും ഇവിടത്തെ ഏതാനും പേര്‍ക്ക് പരിചയ പെടുതിയും ബദല്‍ സ്കൂളില്‍ താമസിക്കുവാനുള്ള സൌകര്യമെര്പെടുതിയും തന്നിട്ട് മണി മാഷ് തിരിച്ചു പോയി. ഇനി രണ്ടു പകലും രണ്ടു രാത്രിയും കഴിഞ്ഞിട്ടേ അദ്ദേഹം തിരിച്ചു വരുള്ളൂ.
പലരും തങ്ങളുടെ ഭാവനയില്‍ സ്വര്‍ഗത്തെ വര്‍ണിചത്‌ കേട്ടിരിക്കുമല്ലോ. സ്വാദിഷ്ടമായ ഫലങ്ങളും തരുലതാദികളും  നിറഞ്ഞ സുന്ദരമായ പ്രദേശം, തെളിനീരോഴുകുന്ന അരുവികള്‍, തേനും പാലും യഥേഷ്ടം ലഭ്യമായ പ്രദേശം എന്നൊക്കെ. ഇത്തരം വിശേഷനങ്ങ്ളെല്ലാം ഒത്തിണങ്ങിയ പ്രകൃതിയുടെ വരദാനമെന്നു പറയാവുന്ന ഒരു പ്രദേശത്തിലാണ് ഞങ്ങള്‍ എതിചെര്‍ന്നിരിക്കുന്നത്. കാടിന്റെ സ്പന്ദനങ്ങള്‍ അറിയാവുന്ന ഇവിടത്തുകാര്‍ വളരെ നിഷ്കളങ്കരാണ്. ഏതാനും പേര്‍ക്ക് മാത്രമേ മലയാളം സംസാരിക്കാനറിയാവൂ. ഏറെ പേരും സംസാരിക്കുന്നത് കന്നടയോട് സാമ്യമുള്ള ലിപിയില്ലാത്ത അവരുടെ തനതായ ഭാഷയാണ്. ഇവര്‍ക്ക് നഗരത്തിന്റെ കാപട്യങ്ങള്‍ അറിഞ്ഞുകൂടാ. മനുഷ്യന്റെ സഹജ സ്വഭാവങ്ങളായ അസൂയ, സ്പര്‍ധ ഇവയെതുമില്ലാത്ത കാടിന്റെ മക്കലോടോപ്പമാണ് ഇനിയുള്ള ഏതാനും ദിവസങ്ങള്‍ ഞങ്ങള്‍ ചിലവിടാന്‍ പോകുന്നത്.

18 ജൂണ്‍ 2010
രാവിലെ ഏഴു മണിയായി എഴുന്നേറ്റപ്പോള്‍.ക്കടിനെ സ്വാതന്ത്ര്യമാണെന്ന് കൂട്ടിക്കോളൂ. വീട്ടിലാണെങ്കില്‍ അഞ്ചു മണിക്ക് മുന്‍പ് എഴുന്നെല്കെണ്ടിവരും. തലേന്നു വാങ്ങി വെച്ചിരുന്ന ഭക്ഷണം പൂച്ച തിന്നിരിക്കുന്നു. ഏതായാലും വിശപ്പിന്റെ വിളി കേള്‍ക്കാന്‍ സമയമായിട്ടില്ല.ഇപ്പോള്‍ പ്രകൃതിയാണ് വിളിക്കുന്നത്‌. പ്രഭാത കൃത്യങ്ങള്‍ നിറവേറ്റാനായി അടുത്തുള്ള അരുവിയെലേക്ക് നിസാരിനൊപ്പം നടന്നു. മലമുകളില്‍നിന്നും ഒഴുകി വരുന്ന അരുവിയാണ്. കാട്ടരുവിയുടെ കളകളാരവവും പക്ഷികളുടെ ചിലമ്പലും ഒക്കെ ആകെക്കൂടി സന്ഗീതത്മകമാണ് പ്രകൃതി. 

അസ്ഥി തുളക്കുന്ന തണുപ്പിനെ വകവെക്കാതെ കുളിച്ചു കയറി.നഗരത്തിന്റെ മലിനജലമല്ല ഇത്.പ്രകൃതി നമുക്ക് തരുന്ന ശുദ്ധ ജലമാണ്. തങ്ങള്‍ താമസിക്കുന്ന ഭൂമിയെ മലിനപ്പെടുതത്തെ ജീവിക്കുന്ന ചോലനയ്കരാന് ഏറ്റവും ബുദ്ധിമതികളും പരിഷ്കൃതരും.
തിരിച്ചു താമസിക്കുന്ന ബദല്‍ സ്കൂള്‍ കെട്ടിടതിലെത്തി.ഇന്നും നാലെയുമൊക്കെ സ്കൂളിന് അവധിയാണ്. എകാധ്യാപകനായ മണിമാഷിനു മറ്റു ചില പ്രധാന ജോലികള്‍ ചെയ്തു തീര്കെണ്ടാതായുണ്ട്.അതുകൊണ്ട് ഇവിടെ പഠിക്കുന്ന കുട്ടികളെല്ലാവരും ഇഇനു ഞങ്ങളോടോപ്പമുണ്ട് അവരാണ് ഞങ്ങള്‍ക്ക് കാട്ടില്‍ വഴികാണിച്ചു തരുന്നത്. കുട്ടികളെയും സ്ത്രീകളെയുമല്ലാതെ പകല്‍ സമയങ്ങളില്‍ പുരുഷന്മാരെ കാണുക പ്രയാസം. പലരയൂം കാട്ടില്‍ തേനും മറ്റു വന വിഭവങ്ങളും ശേഖരിക്കാന്‍ പോയിട്ടുണ്ടാകും…ഭൂരിഭാഗം സ്ത്രീകള്‍ക്കും മലയാളം അത്ര വശമില്ല.അതുകാരണം പഠന ആവശ്യത്തിനുള്ള വിവര ശേഖരണം പുരുഷന്മാര്‍ തിരുച്ചു വന്നതിനു ശേഷമേ സാധ്യമാകുകയുള്ളൂ.
ഭക്ഷണം കഴിക്കാന്‍ ആര് കിലോമീറ്ററുകള്‍ക്ക് അപ്പുറത്തുള്ള പ്ലാന്റെഷന്‍ കോര്പരെശന്റെ കാന്ടീന്‍ മാത്രമാനാശ്രയമ. വനാന്തരതിലൂടെയുള്ള യാത്ര വളരെ ദുര്‍ഘടം പിടിച്ചതും വഴി തെറ്റആവുന്നതുമാണ്. കാടിന്റെ സ്പന്ദനങ്ങള്‍ അറിയാവുന്ന ബാലന്മാരാന് ഏക ആശ്രയം.അവര്കെല്ലാം മിടായികളും ഞങ്ങള്‍ക്ക് ഉച്ചക്ക് കഴിക്കാന്‍ ഭക്ഷണവും വാങ്ങി തിരിച്ചു വന്നു.
പകല്‍ മുഴുവന്‍ ആദിവാസി ക്ഷേമ പദ്ധതികളെ കുറിച്ച് വിവരിക്കുന്ന പുസ്തകങ്ങള്‍ വായിച്ചും കുറിപ്പുകലെഴുതിയും സമയം തള്ളി നീക്കി.മൊബൈല്‍ സിഗ്നല്‍ ഇല്ലാത്തത് നന്നായി.അതിന്റെ ശല്യമുണ്ടാവില്ലല്ലോ.സന്ധ്യക്ക്‌ ആറര മണിക്ക് മുന്‍പേ കോളനിയില്‍ ഇരുട്ട് നിറഞ്ഞു.നിബിഡമായ വനാന്തരതിനോട് സൂര്യന്‍  പെട്ടെന്ന് യാത്ര പറഞ്ഞു.‍
രാത്രി 8 .30 നു കോളനിയിലെ ഏതാനും ചെറുപ്പക്കാര്‍ സംസാരിക്കാനായി വാന്നു.മുഖ്യധാരാ സമൂഹവുമായി നല്ല ബന്ധമുള്ളവരാനിവര്‍.അതുകൊണ്ട് തന്നെ അവരുടെ സാമൂഹ്യാവസ്തയെകുരിച്ചു നല്ല ധാരണയും അവര്‍ക്കുണ്ട്.രാത്രി 10 .30 വരെ ഞങ്ങളുടെ സംസാരം നീണ്ടു.
Thanks/Regards
 jaisreekumar.v

still continue.. keep on watching..

Advertisements

2 thoughts on “ETHNOGRAPHIC DIARY

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s