നക്സലിസം-ദാരിദ്ര്യം-ഗ്രീന്‍ ഹണ്ട്

Indian 5.56mm Insas Rifle.

Image via Wikipedia

നക്സലിസം- അതാണ്‌ ആധുനിക ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് ആവര്തിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയക്കാരുടെ അധികപ്രസംഗങ്ങള്‍ ടെലിവിഷന്‍ ചന്നലുകളിലും പത്രത്താളുകളിലും ഈയിടെയായി നിറഞ്ഞിരിക്കുന്നു. അവര്‍ പറയുന്നത് തീര്‍ച്ചയായും ശരിതന്നെയാണ്. നക്സലൈറ്റുകളുടെ വര്‍ധിച്ചുവരുന്ന ജനപിന്തുണയും ആക്രമണങ്ങളും ‘ആധുനിക ഇന്ത്യയുടെ’ അതായത് ‘തിളങ്ങുന്ന ഇന്ത്യയുടെ’ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. നക്സലിസത്തെ ഇന്ത്യന്‍ മണ്ണില്‍നിന്നും തുടച്ചു നീക്കേണ്ടത് ആരെക്കാളും ഒരുകൂട്ടം രാഷ്ട്രീയക്കാരുടെയും കോര്പരെറ്റ് മുതലാളിമാരുടെയും ആവശ്യമായി തീര്‍ന്നിരിക്കുകയാണ്. കാരണം അവരാണ് നക്സലൈറ്റുകളുടെ ശത്രുക്കള്‍. ഭാരതത്തിന്‍റെ ജനാധിപത്യ വ്യവസ്ഥയിലോ അത് നല്‍കുന്ന സുരക്ഷിതതുതിലോ വിശ്വസിക്കാത്ത നക്സലൈടുകളുടെയും മാവോയിസ്ടുകളുടെയും വര്‍ധിച്ചു വരുന്ന ജന പിന്തുണയുടെ കാരണങ്ങള്‍ വര്‍ത്തമാന കാല സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണ് ലേഖകന്‍ ഇവിടെ.
മനുഷ്യനടക്കം ഇതൊരു ജീവിയുടെയും അടിസ്ഥാനപരമായ ആവശ്യം ഭക്ഷണമാണ്. ഈ ആവശ്യത്തിന്റെ നിഷേധത്തില്‍നിന്ന് തന്നെയാണ് നക്സലിസത്തിന്റെ ഉത്ഭവവും. ഒരു കാലത്ത് കേരളത്തില്‍ ശക്തമായിരുന്ന നക്സലിസം കാലക്രമേണ നാമാവശേഷമായതു ജനങ്ങളുടെ ജീവിത ഗുണതയിലുണ്ടായ വര്ധനവിന്റെയും ഭൂപരിഷ്കരനതിന്റെയും ഫലമായാണ്.ഇന്ന് ചതീസ്ഗഡിലും ജ്ഹാര്ഖന്ടിലും മധ്യപ്രദേശിലും ഉള്ള ആദിവാസിജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നം അവര്‍ക്ക് ആഹാരവും മറ്റു ആവശ്യമായതെല്ലാം നല്‍കുന്ന കാടുകളില്‍ നിന്നുള്ള കുടിയിറക്ക് ഭീഷണിയാണ്. മുന്‍പേ ആദിവാസി സമൂഹത്തില്‍ നിന്ന് ഗവണ്മെന്റിനാല്‍ മുഖ്യധാരാ സമൂഹത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുവരുന്നവര്‍ പ്രശ്നങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്നുണ്ട്‌. ഗ്രാമീണ ഉത്തര്‍പ്രദേശിലെ അത്തരമൊരു സമൂഹത്തില്‍ പത്രപ്രവര്തകനായ ഹരീഷ് മന്ദര്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും ഒരു വീട്ടമ്മയുടെ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കാം:

“ഒരാഴ്ചയിലെ പകുതി ദിനങ്ങളില്‍ ഞങ്ങള്‍ക്ക് രോട്ടിയോ ദാലോ കഴിക്കാന്‍ സാധിക്കാറുണ്ട്.  മറു പകുതിയില്‍ മഞ്ഞളും ഉപ്പും ചേര്‍ത്ത് പുരട്ടിയെടുത്ത ചോരായിരിക്കും. മാസത്തിലെ അഞ്ചോ ആരോ ദിനങ്ങള്‍ ഭക്ഷണം ഒന്നും തന്നെ കിട്ടാതെ കഴിയേണ്ടി വരാറുണ്ട്. ആ ദിനങ്ങളില്‍ പട്ടിനിയല്ലാതെ വേറെ മാര്‍ഗമൊന്നും തന്നെയില്ല. എന്തെങ്കിലും ഭക്ഷണം കിട്ടുകയാണെങ്കില്‍ ഞങ്ങളത് കുട്ടികള്‍ക്ക് കൊടുക്കും.ഇല്ലാത്ത പക്ഷം ധാരാളം വെള്ളം കൊടുത്തു ഞാങ്ങളവരുടെ വയര്‍ നിറയ്ക്കും.”
ഇന്ത്യയിലെ ഭാഹുഭൂരിപക്ഷം വരുന്ന ഗ്രാമീണജനതയുടെ അവസ്ഥ നമുക്ക് ഈ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാം.ഇതിലും ഭീകരമാണ് നമ്മുടെ ആദിവാസി ഗോത്ര ജനതയുടെ സ്ഥിതി. അവര്‍ ജനിച്ചു വളര്‍ന്ന കാടുകളിലെ വിഭവങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്നും അവര്‍ വിലക്കപ്പെട്ടിരിക്കുന്നു. ആര്‍ക്കുവേണ്ടി എന്നാ ചോദ്യ സാധാരണയായി ഉയരെണ്ടതാണ്. പക്ഷെ നമ്മുടെ പാരലമെന്റുകളില്‍ ആ ചോദ്യം മാത്രം ഉയരുന്നില്ല. കോര്പരെറ്റ് മുതലാളിമാര്‍ തങ്ങളുടെ ഖനികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടി ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ ഉപയോഗിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. തമിഴ്നാട്ടില്‍ ഈയിടെ നടന്ന ഒരു വിദ്യാഭ്യാസ ചര്‍ച്ചയില്‍ ഗവന്മേന്റ്റ് എന്ജിനീയറിംഗ് കോളേജുകളുടെ ശോചനീയാവസ്തക്ക്  കാരണം വിദ്യാഭ്യാസ മന്ത്രിതന്നെയാനെന്നു ഒരാള്‍ ആരോപണമുന്നയിച്ചു. തന്‍റെ ഉടമസ്ഥതയിലുള്ള കോളേജുകളുടെ ലാഭകരമായ നടത്തിപ്പിന് വേണ്ടി ഗവന്മേന്റ്റ് കോളേജുകളെ മനപ്പൂര്‍വം താഴയുകയാനെന്നാണ് അദ്ധേഹത്തിന്റെ വാദം. അതെന്തു തന്നെ ആയാലും ഈ പറഞ്ഞ അവസ്ഥയാണ് ജ്ഹര്ഖണ്ടിലും ഛത്തീസ്ഗഡിലും നടന്നുകൊണ്ടിരിക്കുന്നത്.ജനപ്രധിനി’ധികലാണ് അവിടത്തെ ഖനിമുതലാളിമാരിലധികവും. ജനങ്ങള്‍ വോട്ടു ചെയ്തു തിരഞ്ഞെടുത്തപലരും തങ്ങളുടെ ബിനാമികളുടെ പേരില്‍ ലാഭം കൊയ്യുന്നു. ആദിവാസി ജനത ഇന്ത്യന്‍ കാടുകളില്‍ വസിക്കുന്നിടത്തോളം കാലം ഇത് സുഗമമായിരിക്കില്ല എന്നവര്‍ക്കറിയാം. അതിനാല്‍ അവര്‍ പല തന്ത്രങ്ങളും പയറ്റി നോക്കി. അതില്‍ ഒന്നാമതെത് ആദിവാസികളെ പണം കൊടുത്തു വശത്താക്കുക എന്നതായിരുന്നു.അത് വിജയിച്ചില്ല. കാരണം മുഖ്യധാരാ സമൂഹത്തിനു മാത്രമേ പണത്തിന്റെ ആവശ്യമുള്ളൂ, ആദിവസികല്‍ക്കില്ല. അവര്‍ക്ക് എല്ലാം നല്‍കുന്നത് കാടാണ്. അതിനു പ്രതിഫലമായി കാടിന് തിരിച്ചു ഒന്നും നല്‍കേണ്ടതില്ല. രണ്ടാമതെത് ഭീഷണിയായിരുന്നു. അതും വേണ്ടത്ര വിജയിച്ചില്ല. അതും കഴിഞ്ഞു ഇപ്പോള്‍ ഇന്ത്യന്‍ പട്ടാളത്തെയും അര്‍ദ്ധ സൈനിക വിഭാഗത്തെയും ഉപയോഗിച്ച് അവരെ തുരത്താന്‍ ശ്രമിക്കുന്നു. എത്ര ഭീകരമാണീ അവസ്ഥ. കാലങ്ങളായി ജീവിച്ചു വരുന്ന സ്ഥലത്തില്‍ നിന്നും മതോരുവന്റെ പണകൊതിയാല്‍ ആട്ടിയോടിക്കപ്പെടുന്നവന്റെ വേദന അതനുബവിക്കുന്നവര്കെ അറിയൂ.
ഇതിനെതിരായി സംഘടിക്കാന്‍ തുടങ്ങിയ ആദിവാസികളെ കയ്യിലെടുക്കുന്ന മാവോയിസ്റ്റുകളുടെ തന്ത്രമാണ് പിന്നീടവിടെ നടപ്പാക്കപ്പെട്ടത്‌. ഇന്ത്യയുടെ അഖന്ടതയെ തകര്‍ക്കുക എന്നാ ലക്ഷ്യത്തോടുകൂടി നമ്മുടെ ശത്രുരാജ്യങ്ങള്‍ എല്ലാം  അവരെ  സഹായിക്കുന്നുമുണ്ട്. അങ്ങനെയാണ് ഏറ്റവും ആധുനികൊതരങ്ങളായ AK47, LMG(Light Mechine Gun), Insas തുടങ്ങിയ ആയുധങ്ങള്‍ അവരുട കയ്യില്‍ എത്തുന്നത്‌. ആദിവാസികളുടെ മുന്‍പില്‍ ഇവരുടെ സഹായം സ്വീകരിക്കുകയല്ലാതെ വേറെ വഴിയൊന്നും തന്നെ ഇല്ല. ഏതൊരു ജീവിക്കും ഭക്ഷണവും വാസസ്ഥലവും ആണല്ലോ മറ്റേതിനെക്കാലും മുഖ്യം. വിശക്കുന്നവന്റെ മുന്‍പില്‍ എന്ത് ദേശീയത?
ഇവര്കെതിരെ കേന്ദ്ര സംസ്ഥാന സര്കാരുകള്‍ സംയുക്തമായി CRPF, BSF, ITBP, STATE POLICE എന്നെ സേനകളെ ചേര്‍ത് രൂപം കൊടുത്ത ആക്രമണ പരിപാടിയാണ് GREEN HUNT. ഈ ആക്രമണ പരിപാടിക്ക് ഇത്തരമൊരു പേര് യോജിച്ചത് തന്നെയാണ്. ഇതിനെ ലക്ഷ്യങ്ങലെല്ലാം തന്നെ ഈയൊരു പേരില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഗ്രീന്‍ എന്ന പദം വനം, ഹരിത ഭംഗി എന്നെല്ലാം സൂചിപ്പിക്കാന്‍ ഉപയോഗിക്കാരുണ്ടല്ലോ. ഈ ആക്രമണ പരിപാടി വഴി ആദിവാസികളെ ഇന്ത്യന്‍ കാടുകളില്‍ നിന്ന് തുരതാനും അതുവഴി മൈനിംഗ് കമ്പനികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് വഴിയൊരുക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരുകളുടെ ഹിഡന്‍ അജണ്ട എന്നത് സുവ്യക്തമാണ്. ഇതിന്റെ ആത്യന്തികമായ ഫലം വനമേഖലയുടെ സമ്പൂര്‍ണ നാശം തന്നെയാണ്. ആതിനാല്‍ green hunt എന്ന പദം ഈ യുദ്ധ പദ്ധതിക്ക് തീര്‍ച്ചയായും അനുയോജ്യം തന്നെ. 
നക്സലിസത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ മനസ്സില്ലാക്കി വേണ്ട നടപടികള്‍ എന്ന് നമ്മുടെ സര്‍ക്കാരുകള്‍ തയ്യാരാകുന്നുവോ അല്ലെങ്കില്‍ വന,പരിസ്ഥിതി സമ്പത്ത് തിന്നു മുടിക്കുന്ന പണക്കൊതിയന്മാരായ രാഷ്ട്രീയ താപ്പാനകള്‍ എന്ന് നമ്മുടെ  അധികാരത്തില്‍ നിന്ന് പുരതാകുന്നുവോ അന്ന് തീരും ഈ പ്രശ്നം അല്ല അന്നേ തീരൂ.
അതുവരെ നക്സല്‍ ബാരിയും ദാന്ടകാര്യന്യവും ദാന്തെവാടയും  തുടര്‍ന്നുകൊണ്ടേ ഇരിക്കും. പുതിയ കാണു സന്യാല്മാരും സുടര്‍ഷനന്മാര് ഉയര്‍ന്നു വരും. ജനാതിപത്യത്തിന്റെ അന്തസത്ത ഉള്‍കൊള്ളുന്ന ഒരു പുതിയ നേതൃനിര ഇന്ത്യയുടെ അധികാരം കയ്യാളുന്നത് വരെ ഈ അവസ്ഥ തുടര്‍ന്ന് കൊണ്ടേ ഇരിക്കും.
Advertisements

2 thoughts on “നക്സലിസം-ദാരിദ്ര്യം-ഗ്രീന്‍ ഹണ്ട്

  1. i agree all , but still i doubt why they are killing those innocent villagers, who are cemented in between these naxals and cops. do you have any suggestion.. when one side cops loot and brutally abuse villagers, naxals kill them saying they are the medium to the cops… even some of the villagers are tired of this and started counter attack. how can this be solved?? how a nation like india can wipe off naxalism, when some of the parties are still trying to befriend naxals..

    • i am not ready to separate naxals from villegers. in my best knowledge naxalites are not against the common people. govt only trying to make problems in between them. govt made an anti naxal group in the name of ‘salva judhoom’. govt gave weapons to them for fifhting with naxalite. now they also making problems in the region. they killing innocent people. they robbering the wealth of the people by using the power got from govt.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s