ശ്രീരാമ സേനയെ ഉടൻ നിരോധിക്കണമെന്ന് ഗോവയിലെ കോണ്ഗ്രസ്

29 March 2014

Image
                    അയൽ സംസ്ഥാനമായ കർണാടകയിൽ പ്രവർത്തിച്ചു വരുന്ന ശ്രീരാമ സേന മതേതര സംസ്കാരത്തിന് അത്യന്തം ഭീഷണി ആണെന്നും അതിന്റെ നിരോധനത്തിന് വേണ്ടി ആവശ്യപ്പെടുമെന്നും ഗോവയിലെ കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റി പറഞ്ഞു. ന്യൂസ്‌ ഫസ്റ്റ് എന്ന ഓണ്‍ലൈൻ പത്രമാണ്‌ ഈ വാർത്ത റിപ്പോര്ട്ട് ചെയ്തത്.

                      പനാജിയിൽ വെച്ച് ഒരു പത്രസമ്മേളനത്തെ അഭിമുഖീകരിക്കവെയാണ് ഗോവയിലെ കോണ്ഗ്രസ് വക്താവ് ദുർഗാദാസ് കാമത്ത് ഇങ്ങനെ പറഞ്ഞത്. രാത്രികാലങ്ങളിൽ പബ്ബുകളിലും മറ്റും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പ്രമോദ് മുതലിക്കും കൂട്ടരും ഗോവൻ വിനോദ സഞ്ചാരത്തിനു ഒരു വലിയ ഭീഷണിയാണെന്നും അവരെ നിരോധിക്കുന്നതിലൂടെ ഈ പ്രശ്നത്തിnjന് എന്നെന്നേക്കുമായി ഒരു പരിഹാരം കാംക്ഷിക്കുകയാണെന്നും ദുർഗാദാസ് പറഞ്ഞു.

                       കർണാടകയിലെ ഞങ്ങളുടെ കൊണ്ഗ്രെസ്സ് സര്ക്കാരിനോട് ശ്രീരാമ സേനയുടെ നിരോധനം ഞങ്ങൾ ആവശ്യപ്പെടുകയാണ്. തീരദേശ ഗോവയിലെ എല്ലാ പബ്ബുകളും രെസ്റ്റൊറന്ടുകളും തങ്ങൾ പൂട്ടിക്കും എന്നാണു ശ്രീരാമ സേന ഭീഷണി മുഴക്കുന്നത്. ഇത് ഞങ്ങളുടെ വിനോദസഞ്ചാര മേഖലയെ തകർക്കും. ബി.ജെ.പി സർക്കാരിന് കീഴിൽ കർണാടകയിൽ വളർന്ന ഈ സംഘടനയെ അവിടെത്തന്നെ അടച്ചു പൂട്ടുന്നതാണ് നല്ലതെന്നും ദുർഗാദാസ് അഭിപ്രായപ്പെട്ടു.

                          മംഗലാപുരത്തെ പബ്ബുകളിൽ സദാചാര പോലീസ് ചമഞ്ഞ് ആക്രമണം നടത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത് കുപ്രസിദ്ധമായവരാണ് ശ്രീരാമ സേനക്കാർ. പാശ്ചാത്യ സംസ്കാരം പിന്തുടരുന്നവരെന്നു പറഞ്ഞ് അവിടങ്ങളിലെ യുവാക്കളെയും യുവതികളെയും മർദ്ദിക്കുന്നത് പതിവായിരുന്നു.

                           ഗോവയിൽ തങ്ങളുടെ സംഘടനക്ക് ലോകസഭ ഇലക്ഷന് ശേഷം യൂണിറ്റുകൾ തുടങ്ങുമെന്ന് പ്രമോദ് മുതലിക്ക് ഭീഷണി മുഴക്കി.

Advertisements

One thought on “ശ്രീരാമ സേനയെ ഉടൻ നിരോധിക്കണമെന്ന് ഗോവയിലെ കോണ്ഗ്രസ്

  1. Now, secularism is ruled by hypocrisy and hooliganism. these uncivilized leaders are the followers of Hitler.they divide people in to creed, caste and religion all of our governments are directly or indirectly supports these fellows to gain some votes.The selfish religious leaders, God men, God mothers are earning millions in the name of charitable services and fighting themselves to keep autocracy. there are no thinkers only takers are ruling us. Yes this is the poor state of our democracy.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s