കുളച്ചല്‍ യുദ്ധവിജയത്തിന്റെ 272 -ആം വിജയം ആഘോഷിക്കുമ്പോള്‍

1741 ഓഗസ്റ്റ് 10 ഇന്ത്യന്‍ ചരിത്രത്തെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമായ ഒന്നായിരുന്നു. ആ വര്‍ഷമാണ്‌ ആദ്യമായി ഒരു ഇന്ത്യന്‍ നാട്ടുരാജ്യം ഒരു യൂറോപ്പ്യന്‍ നാവിക സേനയെ തോല്‍പ്പിക്കുന്നത്‌..,. അതൊരൊറ്റപ്പെട്ട സംഭവമായത്കൊണ്ട് എന്നത് മാത്രമല്ല ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ കുളച്ചല്‍ യുദ്ധത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്, മറിച്ച്  ആ നാട്ടുരാജ്യം തോല്‍പ്പിച്ചത് അന്ന് ലോകത്തില്‍ ഉണ്ടായിരുന്ന മികച്ച കപ്പല്‍പടയെ ആണെന്നത് കൊണ്ടാണ് . ഇന്ന് നമ്മള്‍ ആ ചരിത്രവിജയത്തിന്റെ 272 ആം വാര്‍ഷികം ആഘോഷിക്കുകയാണ്.

Pht006

കുളച്ചല്‍ തുറമുഖം: ഒരു പഴയകാല ദൃശ്യം

       ക്രിസ്തുവര്‍ഷം 1741 ആം ആണ്ട് ജൂലൈയില്‍ നടന്ന ഈ യുദ്ധം തിരുവിതാംകൂര്‍ രാജ്യവും ഡച്ച് ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയും തമ്മിലായിരുന്നു. ദക്ഷിണ ഏഷ്യന്‍ പ്രദേശത്ത് ഒരു യൂറോപ്പ്യന്‍ രാജ്യത്തിന് നേരിട്ട ആദ്യ പ്രഹരമായിരുന്നു കുളച്ചലിലെ പരാജയം. ഡച്ച് രാജ്യത്തിന് ഈ പരാജയത്തില്‍ നിന്നും പിന്നീട് ഒരിക്കലും കരകയറാനോ ഇന്ത്യക്ക് ഒരു ഭീഷണിയായി വര്‍ത്തിക്കാനോ കഴിഞ്ഞില്ല. അവരുടെ ഈ പതനം ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയുടെ ഇന്ത്യയിലെ വളര്‍ച്ചക്ക് കാരണമായെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

തിരുവിതാംകൂര്‍ രാജാവിന്റെ കയ്യില്‍ നിന്നും ഒരു കച്ചവട കേന്ദ്രം പിടിച്ചെടുക്കാനുള്ള ലക്ഷ്യത്തോടെ ക്യാപ്റ്റന്‍ യൂസ്ടാഷ്യസ് ഡിലനോയിയുടെ നേതൃത്വത്തില്‍ ഒരു ഡച്ച് കപ്പല്‍ പട തിരുവിതാംകൂറിന്റെ കടല്‍ തീരത്തേക്ക് നീങ്ങിയതോടെയാണ് കുളച്ചല്‍ യുദ്ധം ആരംഭിക്കുന്നത്. വന്‍ യുദ്ധസന്നാഹങ്ങളോടെ ചെറുതെങ്കിലും പ്രധാനമായ ഒരു തുറമുഖത്ത് ഇറങ്ങാനും പത്മനാഭപുരം വരെയുള്ള പ്രദേശം പിടിച്ചെടുക്കാനും ഡച്ച് സൈന്യത്തിന് തുടക്കത്തില്‍ സാധിച്ചിരുന്നു. . മാര്‍ത്താണ്ഡവര്‍മ്മയെ തെക്കു നിന്ന് ആക്രമിക്കാൻ തീരുമാനിച്ച അവർ ഡച്ച് അധീനതയിലായിരുന്ന ശ്രീലങ്കയില്‍ നിന്നും കപ്പൽ മാർഗ്ഗം പടയാളികളെ ഇറക്കുകയായിരുന്നു. അന്നുണ്ടായിരുന്നതില്‍വെച്ച് മികച്ച പീരങ്കികളും തോക്കുകളും കൊണ്ട് വളരെ ശക്തി ഉള്ളതായിരുന്ന ആ പട വഴിനീളെ കൊള്ളയടിച്ചുകൊണ്ട് തിരുവിതാംകൂര്‍ രാജ്യത്തിന്റെ വടക്കോട്ട് മുന്നേറിയ ഡച്ച് വടക്ക് കുളച്ചലിനും കോട്ടാറിനും ഇടക്കുള്ള പ്രദേശം മുഴുവൻ അല്പസമയത്തിനുള്ളില്‍ നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞു. പക്ഷെ വടക്ക് ഭാഗത്ത്‌ നിന്നുള്ള രാജാവിന്റെ സൈന്യത്തിന്റെ വരവോടെ ഡച്ച് സൈന്യം പ്രതിരോധത്തിലായി. പിന്നീട് കുളച്ചലില്‍ എത്തിച്ചേര്‍ന്ന തിരുവിതാംകൂര്‍ നായര്‍ പടയുടെ സഹായത്തോടെ ഡച്ച് സൈന്യത്തെ പൂര്‍ണ്ണമായി പരാജയപ്പെടുത്താന്‍ തിരുവിതാംകൂര്‍ രാജ്യത്തിനായി. ഡച്ച് സൈന്യത്തിന്റെ പരാജയത്തില്‍ മുഖ്യ പങ്കുവഹിച്ചത് രാജാവിന്റെ സ്വകാര്യ സൈന്യമായിരുന്ന നായര്‍ പട്ടാളം ആയിരുന്നു. ഈ സൈന്യത്തെ പിന്നീടു മദ്രാസ് റെജിമെന്റിന്റെ ഒന്‍പതാമത് ബറ്റാലിയനിലും പതിനാറാമത് ബറ്റാലിയനിലും കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

Pht006

ഡിലനോയ് കീഴങ്ങുന്ന ദൃശ്യം ചിത്രകാരന്റെ ഭാവനയില്‍

 Pht006

കുളച്ചല്‍ യുദ്ധസ്മാരകം

മഹത്തായ ഈ വിജയത്തിന്റെ സ്മരണക്കായി തിരുവിതാംകൂര്‍ ഗവണ്മെന്റ് അവര്‍ വിജയം വരിച്ച അതേ സ്ഥലത്ത് കുളച്ചല്‍ സ്തൂപം എന്ന പേരില്‍ ഒരു സ്തൂപം പടതുയര്‍ത്തി. 17 അടി ഉയരത്തില്‍ ഈ സ്തൂപം ഇന്നും കേരളത്തിന്റെ അഭിമാനമായി ഉയര്‍ന്നു നില്‍ക്കുന്നു. ഈ ചരിത്ര സ്മാരകം ഇന്ന് ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ്.

ഈ പരാജയത്തിനു ശേഷം ക്യാപ്റ്റന്‍ ഡിലനോയ് രണ്ടുവര്‍ഷം മാര്‍ത്താണ്ഡവര്‍മ്മയെ സേവിക്കാന്‍ സന്നദ്ധനായി. അദ്ധേഹത്തെ വലിയ കപ്പിത്താന്‍ എന്നാ സ്ഥാനത്തോടെ തിരുവിതാംകൂര്‍ നാവിക സേനയില്‍ നിയോഗിക്കുകയാണ് രാജാവ് ചെയ്തത്. കുളച്ചല്‍ ഇന്ന് തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയില്‍ സ്ഥിതിചെയ്യുന്നു.

വൈദേശിക ശക്തികളുടെ മുന്നിലുള്ള തിരുവിതാംകൂറിന്റെ ആദ്യവിജയംആയിരുന്നില്ല ഇത്. ഇന്ത്യ മുഴുവന്‍ അധീനതയിലാക്കിയ   ആര്യന്മാര്‍ക്ക് മുന്നില്‍ പിടിച്ചുനിന്ന ഒരു രാജ്യം കൂടിയായിരുന്നു തിരുവിതാംകൂര്‍ എന്ന് ഈ അവസരത്തില്‍ പറയാതെ വയ്യ. ബ്രാഹ്മണര്‍ക്ക് ഇവിടെ അധികാരം കൈയ്യാളാന്‍ കഴിഞ്ഞിരുന്നില്ല. എട്ടുവീട്ടില്‍ പിള്ളമാരെ മുന്നില്‍ നിര്‍ത്തി ബ്രാഹ്മണര്‍ നടത്തിയ ഓരോ ആക്രമണ ശ്രമങ്ങളും ഫലപ്രദമായി പരാജയപ്പെടുത്താന്‍ മാര്‍ത്താണ്ഡവര്‍മ്മക്ക് കഴിഞ്ഞിരുന്നു.

ഈയൊരു വലിയ ചരിത്രമുള്ള നാടാണ് തിരുവിതാംകൂര്‍ എങ്കിലും  കാലാകാലങ്ങളായി ജനങ്ങളുടെ കയ്യില്‍നിന്നും നികുതിയായി പിരിച്ചെടുത്ത അളവറ്റ സമ്പത്ത് ഇന്നും അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ജനങ്ങള്‍ക്ക്‌ അപ്രാപ്യമായി കിടക്കുകയാണ് ഇന്ന്. ആ സമ്പത്ത് എത്രയും പെട്ടെന്ന് പിടിച്ചെടുത്ത് നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണം എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം.

Reference:

https://www.google.co.in/url?sa=t&rct=j&q=&esrc=s&source=web&cd=1&cad=rja&ved=0CC0QFjAA&url=http%3A%2F%2Fen.wikipedia.org%2Fwiki%2FKolachal&ei=ZlMGUszREsySrgepj4CwBg&usg=AFQjCNF5Z9m6jwAEmefsX4b4gwmtudD15g&sig2=up7XxrIW1Y6BrWvHjoHSvA&bvm=bv.50500085,d.bmk

http://en.wikipedia.org/wiki/Battle_of_Colachel

http://islamiyasangam.blogspot.in/2011/01/battle-of-colachel-1741-ad.html

https://www.facebook.com/media/set/?set=a.442384342467170.97334.432496910122580&type=3

Special thanks to Dhiraj Madhusudhanan (PhD Scholar, Dept of History. Pondicherry University)

Advertisements

2 thoughts on “കുളച്ചല്‍ യുദ്ധവിജയത്തിന്റെ 272 -ആം വിജയം ആഘോഷിക്കുമ്പോള്‍

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s