സൂര്യ കാന്തിക മണ്ഡലത്തിന്റെ ധ്രുവങ്ങളുടെ മാറ്റം ആസന്നം, കാലാവസ്ഥാ മാറ്റത്തിന് സാധ്യത

 

  • സൌര കാന്തിക മണ്ഡലങ്ങളുടെ ധ്രുവങ്ങള്‍ 11 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ പരസ്പരം മാറുന്നു.
  • ഈ മാറ്റം സൌരപ്രവര്‍ത്തനങ്ങളുടെ വര്‍ദ്ധിതമായ മുന്നേറ്റത്തോടും വലിയ തോതിലുള്ള ഊര്‍ജ്ജ പ്രസരണത്തോടും ഒപ്പം സംഭവിക്കാം
  • ഇത്തരം കാന്തിക മാറ്റങ്ങള്‍ ഭൂമിയില്‍ അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങള്‍ക്കും കൊടുങ്കാറ്റുകള്‍ക്കും ഹേതുവാകാം
  • ഈ മാറ്റം കൃത്രിമോപഗ്രഹങ്ങളുടെയും റേഡിയോ നിലയങ്ങളുടെയും പ്രവര്‍ത്തങ്ങളെ സാരമായ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രഞ്ജര്‍  

 

അടുത്ത മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ സൌരകാന്തിക മണ്ഡലങ്ങളുടെ ധ്രുവങ്ങള്‍ പരസ്പരം മാറാന്‍ ഇടയുണ്ടെന്നും അതിന്റെ ഫലമായി അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങള്‍ക്കും കൃത്രിമോപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തിലുള്ള തകരാറുകള്‍ക്കും ഇടയാക്കുമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

എല്ലാ 11 വര്‍ഷങ്ങള്‍ കൂടുമ്പോഴും നടക്കുന്ന ഈ സൌര പ്രതിഭാസത്തിനു സോളാര്‍ മാക്സിമം എന്നാണു ശാസ്ത്രഞ്ജര്‍ പേരിട്ടിരിക്കുന്നത്. ഈ സമയത്ത് സൂര്യന്റെ പ്രവര്‍ത്തനങ്ങള്‍ ഉച്ചസ്ഥായിയിലായിരിക്കും എന്നതാണ് ഈ പേര് വരാന്‍ കാരണം.

ഈ പ്രത്യേക സമയത്ത് സൂര്യന്‍ വര്‍ധിതമായി പുറത്തു വിടുന്ന ഊര്‍ജ്ജം ഭൂമിയിലെത്തുന്ന കോസ്മിക് കിരണങ്ങളുടെയും അള്‍ട്രാ വയലറ്റ് കിരണങ്ങളുടെയും അളവ് വര്‍ധിപ്പിക്കുകയും അതുവഴി കൃത്രിമോപഗ്രഹങ്ങളുടെയും റേഡിയോ നിലയങ്ങളുടെയും പ്രവര്‍ത്തനം അവതാളതിലാക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. അതോടൊപ്പം തന്നെ ഈ പ്രവര്‍ത്തന ഫലമായുണ്ടാകുന്ന “സൌര ആളലുകള്‍” ഭൂമിയിലെ ഊഷ്മാവിനേയും ബാധിക്കുന്നു.

solar1

സ്ടാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഭൌതിക ശാസ്ത്രഞ്ജര്‍ കാന്തിക ധ്രുവങ്ങളുടെ പരസ്പര മാറ്റം പ്രവചിക്കുന്നത് ഈ വര്‍ഷാവസാനത്തിനു മുന്‍പ് എന്നാണ്.

എന്താണ് സോളാര്‍ മാക്സിമം?

സൂര്യന്റെ ഭ്രമണ സമയത്ത് ഉണ്ടാവുന സൌരോര്‍ജ്ജത്തിന്റെ പരമാവതി ഉന്നതിയെയും താഴ്ച്ചയെയുമാണ് സോളാര്‍ മാക്സിമം എന്നും സോളാര്‍ മിനിമം എന്നും വിളിക്കുന്നത്‌. സൌരകാന്തികമണ്ഡലങ്ങളുടെ പരസ്പര മാറ്റത്തിന്റെ അഥവാ തിരിച്ചിലിന്റെ ഫലമായാണ് സോളാര്‍ മാക്സിമം എന്ന അവസ്ഥ ഉണ്ടാകുന്നത്.

1976 മുതല്‍ മൂന്നു തവണയാണ് സോളാര്‍ മാക്സിമം എന്നാ അവസ്ഥയെ രേഖപ്പെടുത്തിയിട്ടുള്ളത്. സോളാര്‍ മാക്സിമങ്ങളുടെ ഇടവേള 11 വര്‍ഷമാണെന്ന് പറയുന്നുണ്ടെങ്കിലും അത് 9 മുതല്‍ 14 വരെ ആകാമെന്നും ചില ശാസ്ത്രഞ്ജര്‍ പറയുന്നു. സോളാര്‍ മാക്സിമം എന്ന അവസ്ഥയില്‍ വളരെ അധികം സൌര കളങ്കങ്ങള്‍ പ്രത്യക്ഷപ്പെടുകയും റേഡിയേഷന്‍റെ അളവ് 0.1 ശതമാനം വര്‍ദ്ധിക്കുകയും ചെയ്യാറുണ്ട്. ഈ വര്‍ധന ഭൂമിയുടെ താപനിലയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തക്കവണ്ണം ശേഷിയുള്ളതാണെന്ന് അടുത്തകാലത്തായി നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

“സൌരകാന്തികധ്രുവങ്ങളുടെ മാറ്റത്തില്‍ നിന്നും നമ്മള്‍ മൂണോ നാലോ മാസം അകലെയാണ്. ഈ മാറ്റം സൌരമേഖലയിലോന്നാകെ പലവിധ പ്രതിപ്രവര്‍ത്തങ്ങള്‍ക്കും കാരണമായേക്കാം” എന്നാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഡോ.ടോഡ്‌ ഹോയ്ക്സമ നാസ സയന്‍സ് എന്നാ വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെടുന്നത്. അവസാനമായി സോളാര്‍ മാക്സിമം രേഖപ്പെടുത്തിയത് 2000ത്തിലാണ്. അന്ന് അടുത്തതായി നടക്കുന്ന സോളാര്‍ മാക്സിമം 2011 നും 2012 നും ഇടയിലാവുമെന്നും പ്രവചിച്ചിരുന്നു. അന്ന് ഭൌതിക ശാസ്ത്രഞ്ജര്‍ പറഞ്ഞ മറ്റൊരു കാര്യം അടുത്തതവണ ഉണ്ടാകുന്ന സോളാര്‍ മാക്സിമം ഇതുവരെ ഉണ്ടായതില്‍ വെച്ചു ഏറ്റവും ശക്തിയേറിയതായിരിക്കും എന്നതാണ്.1976 മുതല്‍ ഇതുവരെ നടന്ന മൂന്നു സോളാര്‍ മാക്സിമങ്ങളും നിരീക്ഷിച്ചതും രേഖപ്പെടുതിയതും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ വില്‍കൊക്സ് സൌരനിരീക്ഷണകേന്ദ്രത്തിലെ ശാസ്ത്രഞ്ജരാണ്.

solar1

സോളാര്‍ മാക്സിമം എന്ന അവസ്ഥയില്‍ വളരെ അധികം സൌര കളങ്കങ്ങള്‍ പ്രത്യക്ഷപ്പെടുകയും റേഡിയേഷന്‍റെ അളവ് 0.1 ശതമാനം വര്‍ദ്ധിക്കുകയും ചെയ്യാറുണ്ട്.

 

Advertisements

5 thoughts on “സൂര്യ കാന്തിക മണ്ഡലത്തിന്റെ ധ്രുവങ്ങളുടെ മാറ്റം ആസന്നം, കാലാവസ്ഥാ മാറ്റത്തിന് സാധ്യത

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s