തിരുപ്പതി വിശേഷങ്ങൾ

തിരുപ്പതിയിലെ വിശേഷം ഒരുപാട് പറയുവാനുണ്ട്. എല്ലാത്തിനും മുൻപേ തിരുപ്പതിയിലെ "ദൈവ"തിനോടും അമ്പലം നടത്തിപ്പുകാരോടും നന്ദി. എന്റെ നിരീശ്വരവാദത്തിനു ബലം പകർന്നതിനു. മറ്റു തീർഥാടകരുടെ മനസ്സ് അറിയുന്നതിന്റെ ഭാഗമായി പരമാവധി അവരിലോരാളാവാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. പോണ്ടിച്ചേരിയിൽ നിന്നും രണ്ടു സുഹൃത്തുക്കൾക്കൊപ്പം വൈകീട്ട് 3 മണിക്ക് യാത്രയായി. ബസിലും ട്രെയിനിലെ ലോക്കൽ കമ്പാർട്ട്മെന്റിലൊക്കെയായി യാത്ര. മാറാനുള്ള വേഷം പോലും ഇല്ല. ആകെ ഉള്ളത് ക്യാമറയും മൊബൈലും കുറച്ചു പണവും. ചെന്നൈയിൽ നിന്നും മുംബൈ മെയിലിൽ രെനിഗുന്ദയിലെക്കു. അവിടെനിന്നു തിരുപ്പതിയിലേക്ക് പാസ്ന്ജേർ ട്രെയിനിൽ കുറച്ചു അഭ്യാസങ്ങൾ കൊണ്ട് കയറി പ്പറ്റാനായി. ഏതാണ്ട് പുലര്ച്ചെ നാലുമണിയോടെ തിരുപ്പതി തിരുമലയിൽ എത്തീ. തീർഥക്കുളത്തിൽ ഒരു ഉഗ്രൻ കുളിക്കും പ്രഭാത ഭക്ഷണത്തിനും ശേഷം ഉന്മേഷത്തോടെ അമ്പലത്തിനടുതേക്ക് നടന്നു. അപ്പോഴാണ്‌ തിരുമലയുടെ മറ്റൊരു രൂപം കാണുന്നത്. "ദൈവ"ത്തിനെ കാണാൻ പല വഴികൾ!!! 500, 300, 100 എന്നിങ്ങനെ പണം കൊടുത്ത് ദൈവസന്നിധിയിലേക്ക് അവരവരുടെ സാമ്പത്തികം അനുസരിച്ച് പെട്ടെന്ന് എത്താൻ പല വഴികളും ഒരുക്കിയിരിക്കുന്നു. എന്തായാലും ഞങ്ങളുടെ നൂറു രൂപ കിട്ടിയിട്ട് ദൈവം കഞ്ഞികുടിക്കേണ്ട എന്ന് തന്നെ തീരുമാനിച്ച് പണം ഇല്ലാത്തവർക്ക് പോവാനുള്ള "സർവദർശൻ" എന്ന ഫ്രീ ക്യൂവിലൂടെ മുൻപോട്ടു നടന്നു. പിന്നീടു നീണ്ട എട്ടു മണിക്കൂറുകൾക്ക് ശേഷമാണ് ഞങ്ങൾ പുറം ലോകം കണ്ടത്. ഏറെ നേരത്തെ തിക്കും തിരക്കും ഏറ്റു ചൂടത്തു തളര്ന്നു വിവശരായാണ് ഓരോരുത്തരും പോലീസിന്റെ പരിശോധനാറൂമിലേക്ക്‌ കയറുന്നത്. ഈ തിരക്കൊക്കെ അറിഞ്ഞിട്ടും വീണ്ടും വീണ്ടും വരുന്നവരുടെ "ചേതോവികാരം" എത്ര ആലോചിച്ചിട്ടും മനസ്സിലാക്കാൻ പറ്റുന്നില്ല.
(തുടരും)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s