E Mail contreversy in Kerala- കേരളത്തിലെ ഇ മെയില്‍ വിവാദം

Română: Emeil

government challenging our privacy?

ഈയിടെയായി കേരളത്തിലെ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന വിഷയമാണ് ഇ മെയില്‍ വിവാദം. ഈ വിഷയത്തെ ആദ്യമായി പരിശോധിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം ഒരു പൌരന്റെ ഇ മയില്‍ അക്കൗണ്ട്‌ സര്‍കാരിന് പരിശോധിക്കാമോ ഇല്ലയോ എന്നാണു. തീര്‍ച്ചയായും പരിശോധികാനുള്ള അവകാശം സര്‍ക്കാരിന് ഉണ്ട്. പക്ഷെ അതിനു ചില നടപടി കൃമങ്ങള്‍ പാലിക്കേണ്ടതുണ്ട്. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഒരു വ്യക്തിയുടെ കത്തിടപാടുകള്‍ ഹോം സെക്രട്ടറിയുടെ അനുമതിയോടു കൂടി മാത്രമേ പരിശോധിക്കാന്‍ പാടുള്ളൂ. അങ്ങനെയേ നമ്മുടെ നിയമം അനുശാസിക്കുന്നുള്ളൂ. ഇവിടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ സുരക്ഷ എന്നതിലുപരിയായി ഒരു സമൂഹത്തിന്റെമേലുള്ള കടന്നുകയറലായാണ് ഭൂരിപക്ഷം പേരും ഈ വിവാദത്തെ നോക്കികാണുന്നത്. മുസ്ലിം സമുദായത്തെ മുഴുവന്‍ ഭീകരവാദികളായി ചിത്രീകരിക്കാനുള്ള ഒരു ശ്രമം ഭൂരിപക്ഷതീവ്രവാദത്തിന്റെ വ്യക്തമായ അജണ്ടയാണ്. ഇന്ത്യയില്‍ ഓരോ തീവ്രവാദ ആക്രമണം നടക്കുമ്പോഴും മുസ്ലിങ്ങളെ അതിനുകാരണക്കാരായി ചിത്രീകരിക്കുന്ന, അവരെ വേട്ടയാടുന്ന സ്ഥിതിവിശേഷമാനുള്ളത്. ഇവിടെയാണ്‌ കേരള സര്‍ക്കാരിന്റെ ഈ നടപടിയെ കൂട്ടിവായിക്കേണ്ടത്. യാതൊരുവിധ ക്രിമിനല്‍ ചരിത്രവും ഇല്ലാത്ത 268 പേരെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിലൂടെ വേട്ടയാടുന്നത്. ഈ 268 പേരില്‍ 258 പേരും മുസ്ലിം സമുദായത്തില്‍ നിന്നുല്ലവരാനെന്നത് പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു. ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന മാധ്യമം ദിനപത്രത്തിന്റെ ഹിഡന്‍ അജണ്ട വ്യക്തമാണ്. എന്നിരിക്കല്‍ കൂടി സര്‍ക്കാര്‍ ചെയ്ത കുറ്റത്തിന്റെ മുന്‍പില്‍ അതൊരു കുറ്റമേ ആവുന്നില്ല. ഈയൊരു വാര്‍ത്ത മറ്റുചില പത്രമാധ്യമങ്ങളുടെ കയ്യിലാണ് കിട്ടിയിരുന്നതെന്കില്‍ “സിമി-തീവ്രവാദ ബന്ധമുള്ള 268 പേരുടെ ഇ മെയില്‍ അക്കൌണ്ടുകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നു” എന്ന ഞെട്ടിക്കുന്ന വാര്‍ത്തയായിരിക്കും പുറത്തുവരിക.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി ഇപ്പോഴും തുടരുകയാണ്. ഇത്രയും ഇ മെയില്‍ എവിടുന്നു ശേഖരിച്ചു എന്നാ ചോദ്യത്തിന് സംശയമുള്ള ഒരു വ്യക്തിയുടെ കയ്യില്‍ നിന്ന് പിടെചെടുത്തു എന്നാണു പറയുന്നത്. എങ്കില്‍ എന്തുകൊണ്ട് ആ വ്യക്തിയുടെ ഐഡന്റിറ്റി സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല..??? ഇത്രയും പേരുടെ ലോഗിന്‍ ഡീറ്റെയില്സ് മാത്രമേ അന്വേഷിചിട്ടുള്ളൂ എന്നാണു സര്‍ക്കാര്‍ പറയുന്നത്. എങ്കില്‍ സേവനധാതാക്കളായ ഗൂഗിള്‍ എന്തിനു 7GB വരുന്ന ഡിസ്ക് സര്‍ക്കാരിന് കൈമാറി..???  ഇത്തരത്തിലുള്ള ഒട്ടേറെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടതായിട്ടുണ്ട്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s