അശ്ലീലം മനസില്‍ കൊണ്ടുനടക്കുന്നവര്‍ By: ല ീലാമേനോന്‍

അശ്ലീലം മനസില്‍ കൊണ്ടുനടക്കുന്നവര്‍

man-thinking-about-sex.jpg
“Beauty is in the eyes of the beholds” എന്ന്‌ കവി പാടി. സൗന്ദര്യം, നോക്കുന്നവന്റെ കണ്ണുകളിലാണ്‌. എനിക്ക്‌ അതിനോട്‌ ഒന്നുകൂടി ചേര്‍ക്കാനുണ്ട്‌. അശ്ലീലവും നോക്കുന്നവന്റെ കണ്ണുകളിലാണ്‌. അത്‌ കണ്ണുകള്‍ കാണുന്നത്‌ ആ കണ്ണുകളുടെ ഉടമസ്‌ഥന്റെ മനസ്‌ അശ്ലീലം നിറഞ്ഞതായതിനാലാണ്‌. അശ്ലീലം മനസിലാണ്‌.

അല്ലെങ്കില്‍ കൊച്ചിന്‍ ശാസ്‌ത്രസാങ്കേതിക സര്‍വകലാശാലയുടെ മുറ്റത്ത്‌ മനോഹരമായ സാഗരകന്യക എന്ന വൃക്ഷശില്‌പത്തെ ഏറ്റവും അശ്ലീലമായി സ്‌തനഛേദം നടത്താന്‍ സാധിക്കുമായിരുന്നില്ല.
ആ ഹരിതശില്‌പഭംഗി അസാധാരണമായിരുന്നു. ഒരു പൂന്തോട്ടക്കാരന്‍ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുംകൊണ്ട്‌ വെട്ടിമിനുക്കി ചോതോഹരിമാക്കിയ, പൂര്‍ണ്ണതനേടിയ സ്‌ത്രീരൂപമായിരുന്നു ഹരിതസാഗരകന്യക. ചെടികൊണ്ട്‌ ഇത്ര മനോഹരമായ ഒരു കലാശില്‌പം മെനയാന്‍ വളരെ അധികം കലാബോധമുള്ള, ക്ഷമാശീലമുള്ള ഒരാള്‍ക്കുമാത്രമേ സാധിക്കൂ.

അതിനെ ആസ്വദിക്കുകയും ആ കലാകാരനെ അഭിനന്ദിക്കുകയും ആ ഹരിതകലാശില്‌പം സര്‍വകലാശാലയ്‌ക്ക്‌ സ്വന്തമായതില്‍ അഭിമാനിക്കുകയും ചെയ്യുന്നതിനുപകരം കുസാറ്റ്‌ രജിസ്‌ട്രാര്‍ ചെയ്‌തത്‌ അത്‌ ആഭാസകരമായ രീതിയില്‍ വെട്ടിനശിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇത്‌ സാംസ്‌കാരിക താലിബാനിസം തന്നെയാണ്‌. അഫ്‌ഗാനില്‍ ചരിത്രപ്രാധാന്യമുള്ള നഗ്‌നബുദ്ധപ്രതിമകള്‍ നശിപ്പിച്ചത്‌ താലിബാന്‍ ആണല്ലോ.

Indian+lady.jpg

സാഗരകന്യക ശില്‌പത്തില്‍ അശ്ലീലം കണ്ടത്‌ അവിടത്തെ വനിതാ സംഘടനയാണെന്നുള്ളതാണ്‌ ഏറ്റവും ഖേദകരം. അവരുടെ ആഗ്രഹം നടപ്പാക്കുകയായിരുന്നു വിവേചനബുദ്ധിയില്ലാത്ത സര്‍വകലാശാലാ രജിസ്‌ട്രാര്‍.

സ്‌ത്രീയുടെ നഗ്‌നരൂപം പുരാതനകാലംമുതല്‍ക്കേ ശ്രേഷ്‌ഠകലാരൂപമായി, സൗന്ദര്യത്തിന്റെ മൂര്‍ത്തീഭാവമായി അംഗീകരിക്കപ്പെട്ടിരുന്നു എന്നതിന്റെ തെളിവല്ലേ ഖജുരാഹോവും ഗുരുവായൂരും പത്‌മനാഭസ്വാമി ക്ഷേത്രവും അടക്കം ഇന്ത്യയിലെ പല മഹാക്ഷേത്രങ്ങളും. പ്രസിദ്ധ ചിത്രകാരന്മാരും സ്‌ത്രീകളുടെ നഗ്‌നത പകര്‍ത്തിയിരുന്നു. എം.എഫ്‌. ഹുസൈന്റെ നഗ്‌നചിത്രങ്ങള്‍ക്ക്‌ കോടികളാണ്‌ ആസ്വാദകര്‍ നല്‍കിയത്‌. ഒടുവില്‍ അദ്ദേഹം വരച്ച ഒരു സ്‌ത്രീയുടെ നഗ്‌നചിത്രത്തിന്‌ സരസ്വതി എന്ന ഹൈന്ദവദൈവത്തിന്റെ പേര്‍ ഇട്ടതിനു മാത്രമാണ്‌ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്‌. ആ എം.എഫ്‌. ഹുസൈനും രവിവര്‍മ്മ പുരസ്‌കാരം നല്‍കിയ നാട്ടിലെ സ്‌ത്രീകളാണ്‌ ഈ നിര്‍ദ്ദോഷമായ ഹരിതശില്‌പത്തിനെതിരെ സടകുടഞ്ഞ്‌ രംഗത്തെത്തിയത്‌ എന്നോര്‍ക്കുമ്പോള്‍ ഞാന്‍ സ്‌ത്രീയായതില്‍ ഞാന്‍ ലജ്ജിക്കുന്നു.

M+F+Hussains+Most+controversial+drawing.jpg
കേരളത്തില്‍ സ്‌ത്രീ ലൈംഗിക ഉപഭോഗവസ്‌തുമാത്രമാണ്‌. സ്‌ത്രീ പര്‍ദ്ദ ഇട്ടാലും കന്യാസ്‌ത്രീ വേഷം ഇട്ടാലും സ്‌ത്രീയായാല്‍ പുരുഷമൃഗം ബലാത്‌സംഗം ചെയ്യും. അപ്പോള്‍ അടിമുടി ആഛാദനം ചെയ്‌തതുകൊണ്ട്‌ മാത്രം സ്‌ത്രീത്വം മറയ്‌ക്കപ്പെടുന്നില്ല.

പ്രസിദ്ധ സാഹിത്യകാരി കമലാ സുരയ്യ ചിത്രകാരി കൂടിയായിരുന്നു. അവരുടെ പെയിന്റിംഗുകള്‍ എല്ലാം നഗ്‌നയായ സ്‌ത്രീയുടേതായിരുന്നു. “സ്‌ത്രീയുടെ നഗ്‌നത സുന്ദരമാണ്‌. ഞാന്‍ സ്‌ത്രീ നഗ്‌നത മാത്രമേ കണ്ടിട്ടുള്ളൂ. അതാണ്‌ അത്‌ ചിത്രീകരിക്കുന്നത്‌” എന്നവര്‍ ഇന്ത്യന്‍ എക്‌സപ്രസിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്‌ ഓര്‍ക്കുന്നു.

സ്‌ത്രീയുടെ നഗ്‌നതയാണ്‌, ഫിഗറിന്റെ വശ്യതവ്യക്‌തമാക്കുന്ന ആകര്‍ഷണീയതയോടെ ഒട്ടിച്ചേര്‍ന്നുകിടക്കുന്ന വസ്‌ത്രധാരണത്തേക്കാള്‍ മാന്യമായത്‌. ഒരു ഹരിതശില്‌പമോ ഒരു നഗ്‌നസ്‌ത്രീയുടെ പെയിന്‍റിംഗോ, ശില്‌പമോ അശ്ലീലമായി തോന്നാതെ ആസ്വദിക്കാന്‍ സാധിക്കാത്തവര്‍ ഭാഗ്യഹീനരാണ്‌. പ്രകൃതിയില്‍പോലും ഡ്രിഫ്‌റ്റ്‌വുഡിലും മറ്റും പലതരം ആകൃതികള്‍ കാണാം. അതെല്ലാം ലൈംഗികമായി വ്യാഖ്യാനിച്ചാല്‍ പ്രകൃതിഭംഗിപോലും ആസ്വദിക്കാന്‍ സാധ്യമാകുകയില്ല.

ഒരു സര്‍വകലാശാലയില്‍ ജോലിനേടി എന്നതുകൊണ്ടുമാത്രം ഒരാള്‍ക്ക്‌ സംസ്‌കാരമുണ്ടാകുന്നില്ല. സ്‌ത്രീകളാണ്‌ പുരുഷന്മാരേക്കാള്‍ അശ്ലീലം മനസില്‍കൊണ്ടുനടക്കുന്നതെന്ന്‌ തോന്നിപ്പോകുന്ന സംഭവമാണിത്‌. ലക്ഷ്‌മണന്‍ ശൂര്‍പ്പണഖയില്‍ ചെയ്‌ത സ്‌തനഛേദനത്തേക്കാള്‍ ആഭാസമാണ്‌ കൊച്ചി സര്‍വകലാശാലയിലെ ഹരിതകലാശില്‌പത്തിന്റെ സ്‌തനഛേദം. തങ്ങളുടെ മനസിലെ അശ്ലീലത്തിന്റെ പ്രതീകമായി അതിനെ ബാക്കിനിര്‍ത്താതെ പൂര്‍ണ്ണമായും നശിപ്പിക്കുകയാണ്‌ ഇതിലും ഉചിതം.

By: ലീലാമേനോന്‍

EEV0zXEKspY?utm_source=feedburner&utm_medium=email

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s