SIGNIFICANCE OF STUDENT FEDERATION OF INDIA (SFI) |
We all know about the significance of Student Federation of India in the Insian Education Scenario. Student Federation of India is the major student organization in the Universities and Colleges in all over India. SFI achieved this support through continous struggle for the quality and equality in education sector.
–
ലോകത്തിലെ തന്നെ ഏറവുംകൂടുതല്‍ പണം വാരികൂട്ടുന്ന കായിക ഉത്സവങ്ങളിലോന്നായി തീര്‍ന്നിരിക്കുകയാണ് ഐ.പി.എല്‍. ഐ.പി.എല്ലിനെ സംബന്ധിച്ച് ചൂടേറിയ വാഗ്വാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. യഥാര്‍ത്ഥത്തില്‍ നമുക്ക് ഐ.പി.എല്‍ ആവശ്യമുണ്ടോ?
120 കോടി ജനങ്ങള്‍ വസിക്കുന്ന ഇന്ത്യയില്‍ 40 കോടിയിലേറെ ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് താഴെയാണ്. അതേസമയം ലോകത്തിലെ തന്നെ കൊടീശ്വരന്മാരിലെരെയും ഇന്ത്യക്കരാനെന്നത് ചിത്രത്തിന്റെ മറ്റൊരു വശം. അര്‍ദ്ധ പട്ടിണിയിലും മുഴുപട്ടിനിയിലും കഴിയുന്നവരെ ശ്രദ്ധിക്കാനൊന്നും നമ്മുടെ രാഷ്ട്രീയ കേസരികള്‍ക്ക് താത്പര്യമില്ല. അവരുടെ താത്പര്യം ഇന്ത്യയിലെ ശതകൊടീശ്വരന്മാരെ എങ്ങനെ വീണ്ടും ധനികരാക്കാം എന്നതാണ്. അങ്ങിനെയാണ് തരൂര്‍ കേരളത്തിന്റെ ഏറ്റവും വലിയ ആവശ്യം കൊച്ചി മെട്രോ റേയിലും കേന്ദ്ര അരി വിഹിതിതവും ഒന്നുമല്ല ഒരു ഐ.പി.എല്‍ ടീമാണെന്ന് തിരിച്ചറിഞ്ഞു പണമുണ്ടാക്കാന്‍ അല്ല, ടീമുണ്ടാക്കാന്‍ ഇറങ്ങി പുറപ്പെട്ടത്. അതിന്നു വിലയായി തന്‍റെ മന്ത്രി സ്ഥാനം പോയതിലോന്നും അദ്ദേഹത്തിന് സങ്കടമുണ്ടാവാന്‍ വഴിയില്ല. കാരണം ഇതിനകം തന്നെ കൊച്ചി ടീമിന്റെ ഓഹരികളെല്ലാം സുനന്ദയെപോലുള്ള തന്‍റെ വിശ്വസ്തരുടെ കൈകളിലെത്തിക്കാന്‍ തരൂരിന് കഴിഞ്ഞു. ഇവിടെയാണ് തരൂരും അദ്ദേഹതിനെതിരെ തിരുവനന്തപുരം നിയോജക ലോകസഭ മണ്ഡലത്തില്‍ മത്സരിച്ചു പരാജയപെട്ട രാമചന്ദ്രന്‍ മാസ്തരും തമ്മിലുള്ള വ്യത്യാസം നമ്മള്‍ മനസ്സിലാകേണ്ടത്.
ഐ.പി.എല്‍ എന്ന കായിക മാമാങ്കം സ്പോന്ചേര്‍ ചെയ്യുന്നത് ഇന്ത്യയിലെ കോര്പരെറ്റ് ഭീമന്മാരന്. കോടികളാണ് പരസ്യങ്ങള്‍ക്കായി അവര്‍ മുടക്കുന്നത്. ഇതില്‍ നിന്നും ഇന്ത്യയില്‍ നിന്നും അവര്‍ ഉണ്ടാക്കുന്ന വരുമാന എത്ര ഭീമമായിരിക്കും എന്ന് ആലോചിച്ചു നോക്കൂ. ഇതിനു പുറമെയാണ് ടിക്കറ്റ് ഇനത്തില്‍ കിട്ടുന്ന വരുമാനം. ഇത്രയും ഭീമമായ വരുമാനം വീതം വക്കപെടുന്നത് ശതകൊടീസ്വരന്മാരായ അമ്ബാനിമാരുടെയും ഷാരൂഖ് ഖന്മാരുടെയും ഇടയിലാണ്. ഈ വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഗവന്മേന്റ്റ് ഉദാരമായ ടാക്സ് ഇളവും നല്‍കിയിരിക്കുന്നു. ജനങ്ങളുടെ ക്ഷേം പ്രവര്‍ത്തികള്‍ക്ക് വേണ്ടി ഖജനാവില്‍ പണം ഇല്ലാ എന്ന് പറയുന്നവരാണ് ഇത് ചെയ്യുന്നതെന്നോര്‍ക്കണം. ഇതിനാണോ കള്ളന്റെ കയ്യില്‍ താകോല്‍ ഏല്‍പ്പിക്കുക എന്ന് പറയുന്നത്?

